Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ പക്കല്‍ നിന്ന് ടിക്കറ്റുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

കൊച്ചിയിലും തൃശൂരിലും ട്രെയിനില്‍ മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

thiruvananthapuram
, ശനി, 22 ജൂണ്‍ 2019 (10:12 IST)
തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ പക്കല്‍ നിന്നും ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയിൽ. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. 
 
കൊച്ചിയിലും തൃശൂരിലും ട്രെയിനില്‍ മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്‍പനക്കാരന്റ കയ്യില്‍ നിന്നാണ് 23 ടിക്കറ്റുകള്‍ സുനില്‍കുമാര്‍ മോഷ്ടിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു.
 
വില്‍പ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളില്‍ നിന്നും ഒരു കെട്ട് ഇയാള്‍ വലിച്ചെടുത്തു. എന്നിട്ട് സമീപത്ത് നിന്ന് ലോട്ടറി ടിക്കറ്റുകള്‍ പരിശോധിക്കുന്നു. അല്‍പ്പസമയത്തിന് ശേഷം ഇയാള്‍ ടിക്കറ്റുമായി മുങ്ങുകയായിരുന്നു. 
 
കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് തന്റെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയ വിവരം വില്‍പ്പനക്കാരന്‍ അറിയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്ദിയുണ്ട്, പക്ഷേ 20 ലക്ഷം ലിറ്റർ വെള്ളം എന്നും തരണം: തമിഴ്നാട് മുഖ്യമന്ത്രി