Select Your Language

Notifications

webdunia
webdunia
webdunia
webdunia

മങ്കട കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ

മങ്കടയിൽ സദാചാര ഗുണ്ടകൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് രണ്ടുപേരെ കൂടി പിടികൂടി. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പൊലീസ് പിടിയിലായത് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിൽ നാല് പേർ നേരത്തെ അറസ്റ്റ് ചെയ

മലപ്പുറം
മലപ്പുറം , ചൊവ്വ, 5 ജൂലൈ 2016 (07:44 IST)
മങ്കടയിൽ സദാചാര ഗുണ്ടകൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് രണ്ടുപേരെ കൂടി പിടികൂടി. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പൊലീസ് പിടിയിലായത് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിൽ നാല് പേർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
 
പിടിയിലായ അബ്ദുള്‍ നാസര്‍, ശറഫുദ്ദീന്‍, ഷഫീക്ക്, ഗഫൂര്‍ എന്നിവരെയാണ് കോടതി നേരത്തെ റിമാന്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. രാത്രിയില്‍ ഒരു വീടിന് സമീപം കണ്ട നസീറിനെ സദാചാര ഗുണ്ടകള്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റ ഇയാളെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരണമടയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയിൽ ചാവേർ ആക്രമണം; രണ്ട് മരണം, നിരവധിപേർക്ക് പരുക്ക്