മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ; താരീഖ് അൻറുമായി ചർച്ച നടത്തി

Webdunia
ഞായര്‍, 7 ഫെബ്രുവരി 2021 (10:26 IST)
കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കൻ മാണി സി കാപ്പൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐ‌സിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി മാണി സി കാപ്പൻ ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാല വിഷയത്തിൽ തത്വത്തിൽ സമവായത്തിൽ എത്തിയിരുന്നു. 
 
പാല സീറ്റിന് പകരം വിജയ സാധ്യതയുള്ള ഒരു സീറ്റും മറ്റു മൂന്ന് നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എൻസിപിയ്ക്ക് നൽകാം എന്നായിരുന്നു ധാരണ. പിന്നാലെ എൽഡിഎഫിൽ തന്നെ തുടരും എന്ന് എൻസി‌പി പ്രഖ്യാപിയ്ക്കുകയും ചെയ്തു. ധാരണ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യാൻ പ്രഫുൽ പട്ടേൽ കേരളത്തിലെത്തും എന്ന് എൻസിപി വ്യക്താമാക്കുകയും ചെയ്തു. എന്നാൽ വ്യാഴ്ചാച കേരളത്തിൽ എത്തിയ പ്രഫുൽ പട്ടേലിന് ഇന്നലെ ഉച്ചവരെയും സന്ദർശനത്തിന് സമയം ലഭിയ്ക്കതെ വന്നതോടെ ചർച്ച നടന്നില്ലെന്ന് പ്രഫുൽ പട്ടേൽ പവാറീനെ അറിയിയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫിനായി മത്സരിയ്ക്കേണ്ടിവരും എന്ന് മാണി സി കാപ്പൻ ശരദ്‌ പവാറിന് കത്തച്ചു എന്നാണ് വിവരം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments