Publish Date: Thu, 18 May 2023 (19:05 IST)
Updated Date: Thu, 18 May 2023 (19:08 IST)
മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തില്‍ എട്ട് വിദ്യാര്‍ത്ഥികളെ കൂടി നോര്‍ക്ക റൂട്ട്‌സ് ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തിച്ചു. ഇംഫാലിലെ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. രാവിലെ 08.05 -ഓടെ എത്തിയ ഇവരെ നോര്‍ക്ക എറണാകുളം സെന്റര്‍ അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരില്‍ നിന്നുളള വിമാനടിക്കറ്റുള്‍പ്പെടെയുളള ചെലവുകള്‍ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.
നോര്‍ക്ക റൂട്ട്‌സിന്റെ ഹെഡ്ഡോഫീസിനു പുറമേ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഓഫീസുകളും കേരളത്തിലെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകളും മണിപ്പൂരില്‍ നിന്നും കേരളീയരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കി.