പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു
കേരള അതിർത്തിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ നാലംഗ മുഖംമൂടി സംഘം ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു
കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു. കറുവപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.
രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി ജലീലിന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്.