മഞ്ജു ഒരു അമ്മയാണ്, മീനാക്ഷി കരഞ്ഞ് പറഞ്ഞാൽ അവർ സാക്ഷിയാകില്ല?: ബൈജു കൊട്ടാരക്കര
ആ കുട്ടിയൊന്ന് കരഞ്ഞ് പറഞ്ഞാൽ, അതിന്റെ മനോവിഷമം മഞ്ജുവിനോട് പറഞ്ഞാൽ, അവർ തകരും: ബൈജു കൊട്ടാരക്കര
Publish Date: Wed, 22 Nov 2017 (12:24 IST)
Updated Date: Wed, 22 Nov 2017 (12:29 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസം കൂടുമ്പോഴും നടൻ ദിലീപിന്റെ ചീട്ടുകീറുകയാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിൽ മഞ്ജു വാര്യർ സാക്ഷിയായേക്കില്ലെന്ന് സംവിധായകൻ മനോര ന്യൂസിനോട് പറയുന്നു. ദിലീപിനെതിരായ കുറ്റപത്രത്തിൽ മഞ്ജു പ്രധാന സാക്ഷിയാകുമെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിനെതിരായ സാക്ഷികളിൽ സിനിമാമേഖലയിൽ നിന്നുമുള്ള എല്ലാവരേയും വിശ്വസിക്കാൻ കഴിയില്ലെന്നും അവരെയെല്ലാം ദിലീപ് വിലയ്ക്കെടുക്കുമെന്നും ബൈജു പറയുന്നു. കേസിൽ 50 പേരാണ് സിനിമാമേഖലയിൽ നിന്നും സാക്ഷികളായി ഉള്ളത്. മഞ്ജു സാക്ഷിയായേക്കില്ലെന്നും അദ്ദേഹം പറയുന്നു.
മഞ്ജു ദിലീപിന്റെ ഭാര്യയായിരുന്നു. ആ ബന്ധത്തിൽ മഞ്ജുവിന് ഒരു മകളുമുണ്ട്. മഞ്ജു ഒരു അമ്മയാണ്. ദിലീപ് പ്രതിയായ കേസുമായി ബന്ധപ്പെട്ട് ആ കുട്ടിയൊന്ന് കരഞ്ഞ് പറഞ്ഞാൽ ഒരു ശക്തമായ നിലപാടെടുക്കാൻ മഞ്ജുവിന് കഴിയില്ലെന്ന് ബൈജു പറയുന്നു. മഞ്ജുവിന്റെ മൊഴിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.