Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ എനിക്ക് ഉദ്ദേശമില്ല: നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍

രാഷ്ട്രീയത്തിലേക്ക് ഞാന്‍ ഇല്ല; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍

Webdunia
ചൊവ്വ, 2 ജനുവരി 2018 (10:14 IST)
താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍.  രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഒരു ഉദ്ദേശമില്ലെന്നും തന്റെ മനസിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് താന്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്നും താരം വ്യക്തമാക്കി. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
 
‘ഞാന്‍ ചെയ്യുന്നത് വലിയകാര്യമാണെന്ന് ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഒരുപാട് പേര്‍ എന്നെക്കാള്‍ നന്നായി വളരെ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്’ അവര്‍ വ്യക്തമാക്കി.
 
മലയാള സിനിമ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് വളരുമെന്നും സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്കു കൂടുതല്‍ സന്തോഷവും തൃപ്തിയും ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. വളരെ കഴിവുള്ള സംവിധായകര്‍ എനിക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ താന്‍ ആസ്വദിച്ച് അഭിനയിക്കുകയാണെന്നും മഞ്ജു വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments