പുരുഷനൊപ്പമല്ലാതെ ഹജ് തീര്‍ഥാടനം: പ്രധാനമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു
പുരുഷനൊപ്പമല്ലാതെ ഹജ്: ചോദ്യം ചെയ്യപ്പെടുന്നത് പ്രധാനമന്ത്രിയുടെ അവകാശവാദം
Publish Date: Tue, 02 Jan 2018 (07:32 IST)
Updated Date: Tue, 02 Jan 2018 (07:34 IST)
പുരുഷന്റെ കൂടെയല്ലാതെ ഹജ് തീർഥാടനത്തിനു സ്‌ത്രീകൾക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ താൻ നീക്കം ചെയ്തത് വലിയ ഒരു അനീതിയായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. സൗദിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ഈ വർഷം സംഘമായി സ്ത്രീകള്‍ക്ക് ഹജ് തീർഥാടനം നടത്താം.
അതനുസരിച്ചു കേരളത്തിൽ നിന്ന് 281 കവറുകളിലായി അപേക്ഷിച്ച 1124 സ്ത്രീകൾക്ക് ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റി അനുമതി നൽകിയതായി സംസ്‌ഥാന ഹജ് കമ്മിറ്റി അധ്യക്ഷൻ തൊടിയൂർ മുഹമ്മദ് മൗലവി പറഞ്ഞു.
പുരുഷൻമാർ ഒപ്പമില്ലാതെ സ്‌ത്രീകൾ ഹജിന് എത്തുന്നതിനു നേരത്തെ വിലക്കുണ്ടായിരുന്നു. 45 വയസിൽ കൂടുതൽ പ്രായമുള്ള സ്‌ത്രീകള്‍ക്ക് നാലുപേര്‍ അടങ്ങുന്ന സംഘത്തോടോപ്പം പുരുഷൻമാര്‍ ഒപ്പമില്ലാതെ ഹജ് തീർഥാടനം നടത്താനാണ് അനുവദിക്കുന്നത്.