Publish Date: Thu, 29 Apr 2021 (20:13 IST)
Updated Date: Thu, 29 Apr 2021 (20:18 IST)
മനോരമ ന്യൂസ്- വിഎംആര്‍ എക്‌സിറ്റ് പോള്‍ പ്രകാരം അഞ്ചുമണ്ഡലങ്ങളിലായി മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2:2:1 എന്നരീതിയിലാണ് വിജയസാധ്യത. മഞ്ചേരശ്വരത്ത് .60% വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലാണ്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് യുഡിഎഫിനു മേലാണ് എന്‍ഡിഎയുടെ നേരിയ വിജയ സാധ്യത. കൂടാതെ കാസര്‍കോട് യുഡിഎഫ് തന്നെയാണ് ഇത്തവണയുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപിയെക്കാള്‍ ലീഗ് 11.7 ശതമാനം മുന്നിലാണ്.
അതേസമയം യുഡിഎഫ് ഉദുമയില്‍ അട്ടിമറി വിജയം നേടുമെന്നാണ് പ്രവചനം. 1.2ശതമാനം വോട്ടിനാണ് യൂഡിഎഫ് എല്‍ഡിഎഫിനെ തോല്‍പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി ബാലകൃഷ്ണന് 43.40 ശതമാനം വോട്ടാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാഞ്ഞങ്ങാട് എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. മന്ത്രി ഇ ചന്ദ്രശേഖരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.