Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്‍സൂര്‍ കൊലക്കേസിലെ പ്രതിയുടെ മരണം: രതീഷിന്റെ മുഖത്തും ആന്തരിക അവയവങ്ങള്‍ക്കും മരണത്തിനു മുന്‍പ് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Mansoor Case

ശ്രീനു എസ്

, തിങ്കള്‍, 12 ഏപ്രില്‍ 2021 (08:56 IST)
മന്‍സൂര്‍ കൊലക്കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത മുറുകുന്നു. രതീഷിന്റെ മുഖത്തും ആന്തരിക അവയവങ്ങള്‍ക്കും മരണത്തിനു മുന്‍പ് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. രതീക്ഷിന്റെ മരണം കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കും. രതീഷ് മരണപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് സര്‍ജനടക്കം കഴിഞ്ഞദിവസം എത്തിയിരുന്നു.
 
കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത് നാലാംപ്രതിയായ ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്റെ രേഖകള്‍ ശേഖരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്