Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം കൈയ്യടക്കാന്‍ മാവോയിസ്റ്റ് ; പട്ടികയില്‍ ആദ്യം വയനാട്

കേരളത്തിൽ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത

കേരളം കൈയ്യടക്കാന്‍ മാവോയിസ്റ്റ് ; പട്ടികയില്‍ ആദ്യം വയനാട്
, വ്യാഴം, 27 ഏപ്രില്‍ 2017 (09:00 IST)
കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംസ്ഥാന ഇന്റലിജൻസിന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ്നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പകരം വീട്ടാനാണ് ഇവരുടെ പദ്ധതിയെന്ന് സൂചനയുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 
 
വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലമ്പൂരിൽ മാവോയിസ്റ്റ് വേട്ടയ്ക്കു മേൽനോട്ടം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ദേവേഷ് കുമാർ ബെഹ്റയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിർദേശിച്ചിട്ടുണ്ട്.  
 
അതേസമയം വയനാട്, അഗളി പോലെയുള്ള വനമേഖലകളിലായി തൊണ്ണൂറോളം മാവോയിസ്റ്റ്  പ്രവർത്തകർ എത്തിയിട്ടുണ്ടെന്നും കരിങ്കൽ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും വിവരം ലഭിച്ചിട്ടുണെന്നും ഐബി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹിജയുടെ നിരാഹാര സമരം; സർക്കാർ പ്രതികൂട്ടിൽ ആകുമോ? കോടതി ഇടപെട്ടു