Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന ദിവസങ്ങളിലും നര്‍മം വിട്ടില്ല, മാര്‍ ക്രിസോസ്റ്റം തന്റെ മരണസമയം നേരത്തേ അറിഞ്ഞിരുന്നതായും സഭാ സെക്രട്ടറി

Mar Chrysosotm

ശ്രീനു എസ്

, വെള്ളി, 7 മെയ് 2021 (10:11 IST)
അവസാന ദിവസങ്ങളിലും മാര്‍ ക്രിസോസ്റ്റം തന്റെ നര്‍മം വിട്ടില്ലായിരുന്നുവെന്ന് മാര്‍ത്തോമാ സഭാ സെക്രട്ടറി റവ. കെജി ജോസഫ്. തീവ്രപരിചരണ വിഭാഗത്തില്‍ ശുശ്രൂഷിച്ചിരുന്ന ഡോ. ജോംസി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ബുദ്ധി ഉണ്ടായിട്ടുവേണ്ടേ മുട്ടാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അനുസ്മരണ പ്രസംഗത്തിലായിരുന്നു സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. കൂടാതെ തിരുമേനി തന്റെ മരണസമയം നേരത്തേ അറിഞ്ഞിരുന്നതായും റവ. ജോസഫ് പറഞ്ഞു.
 
രോഗം ഭേദമായി ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹായി എബ്രഹാമിനോട് തന്റെ കബറടക്ക ഒരുക്കം മെയ് അഞ്ചിന് നടത്തണമെന്ന് പറയുകയും ഇക്കാര്യം സഭാധ്യക്ഷന്‍ ഡോ. തീയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയോട് പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെയ് അഞ്ച് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍: ബാങ്കുകളുടെ പ്രവര്‍ത്തന സമയം എങ്ങനെ?