Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോൾഡൻ കായലോരവും നിലംപൊത്തി; മരട് ഫ്ലാറ്റുകൾ ഒനി ഓർമ മാത്രം, ചരിത്രം

ഗോൾഡൻ കായലോരവും നിലംപൊത്തി; മരട് ഫ്ലാറ്റുകൾ ഒനി ഓർമ മാത്രം, ചരിത്രം

ചിപ്പി പീലിപ്പോസ്

, ഞായര്‍, 12 ജനുവരി 2020 (14:41 IST)
മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടത്തിലൂടെ പൊളിച്ചുനീക്കി. ഉച്ചയ്ക്ക് 2.28ന് ഫ്ലാറ്റുകളിൽ അവസാനത്തേതായ ഗോൾഡന്‍ കായലോരവും നിലം പൊത്തി. എച്ച്‌ടുഒ ഹോളി ഫെയ്‌ത്ത് എന്നീ ഫ്ലാറ്റുകൾ പൊളിച്ചതിനു പിന്നാലെ ഇന്ന് രണ്ടാം ഘട്ടത്തിൽ ജെയിൻ കോറൽകോവ് ഫ്ലാറ്റ് രാവിലെ തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഗോൾഡൻ കായലോരം നിലംപൊത്തിയത്. 
 
ഗോൾഡൻ കായലോരം പൊളിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്ന് ഫ്ളാറ്റുകള്‍ പൊളിക്കുന്ന എഡിഫസ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കെട്ടിടത്തിനു സമീപമുണ്ടായിരുന്ന അങ്കണവാടിയായിരുന്നു ഭീഷണിയായത്. എന്നാൽ, അങ്കണവാടിക്ക് യാതോരു കേടുപാടും സംഭവിക്കാതെ തന്നെ ഫ്ലാറ്റ് പൊളിക്കാൻ സാധിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ തന്നെയാണ് സംഭവിച്ചത്.  
 
നാവിക സേനയുടെ ആകാശനിരീക്ഷണത്തിന് ശേഷമാണ് സൈറണ്‍ മുഴങ്ങിയത്. രണ്ടാം സൈറണ്‍ മുഴങ്ങി മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം സൈറണ്‍ മുഴങ്ങി നിമിഷ നേരത്തിനുള്ളിൽ സ്‌ഫോടനം നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അയ്യേ’ ! - കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച അനുപം ഖേറിനെ പരിഹസിച്ച് പാർവതി