ചാവക്കാട് പുന്നയില്‍ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചാവക്കാട് പുന്ന മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാമില്‍ പ്രദേശത്തെ പ്രധാന കഞ്ചാവ് വിതരണക്കാരനാണെന്ന് ഈ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തിയത്.
ഷാമിലിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കടത്ത് സംഘത്തിലെ യുവാവ് പിടിയിലായത്. പൊലീസെത്തുമ്പോള്‍ വീട്ടിനുള്ളില്‍ വച്ച് ഇരുവരും കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാമില്‍ ഓടി രക്ഷപ്പെട്ടു. ഷാമിലിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷാമിലിന്റെ പക്കല്‍ നിന്ന് ലഹരി മരുന്നുകള്‍ വാങ്ങിയവരെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.