വിവാഹം- വിവാഹമോചന വിഷയങ്ങളില്‍ ഏകീകൃത ചട്ടം കൊണ്ടു വരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ വിവാഹമോചന നിയമപ്രകാരം പരസ്പര സമ്മതം ഉണ്ടെങ്കില്‍ പോലും വിവാഹമോചന ഹര്‍ജി നല്‍കാന്‍ ഒരു വര്‍ഷം കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഇത് ഭരണഘടന വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. മതനിരപേക്ഷ സമൂഹത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഇല്ലാതെ പൊതുനന്മ കണക്കാക്കിയുള്ള നിയമപരമായ സമീപനം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹത്തിലും വിവാഹമോചനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ശരിയല്ലായെന്നും കോടതി അഭിപ്രായപ്പെട്ടു.