Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹ്‌നയും കവിതയും തിരിച്ചിറങ്ങുമ്പോൾ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി എത്തി; സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്, നാൽപ്പത്തിയാറുകാരി ശബരിമലയിൽ എത്തിയത് വിദ്യാരംഭ ദിനത്തിൽ അയ്യപ്പനെ കണ്ട് തൊഴാൻ

പത്തനംതിട്ട , വെള്ളി, 19 ഒക്‌ടോബര്‍ 2018 (12:35 IST)
മലകയറാൻ വീണ്ടും യുവതി. രഹ്‌നയും കവിതയും മലയിറങ്ങിയപ്പോൾ പൊലീസിന് തലവേദനയായി മലകയറാൻ എത്തിയത് കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയാണ്. നാൽപ്പത്തിയാറുകാരിയായ മേരി ഒറ്റയ്‌ക്കാണ് മലകയറുന്നത്. വിദ്യാരംഭ ദിനമായതിനാൽ ഇന്ന് തന്നെ ദർശനം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ആറ് വർഷം മുമ്പ് താൻ പമ്പവരെ വന്നിരുന്നെന്നും മേരി പറഞ്ഞു.
 
സുരക്ഷാ പ്രശ്‌നങ്ങൾ മേരിയ്‌ക്ക് പറഞ്ഞുകൊടുത്തെങ്കിലും അവർ നിലപാടിൽ നിന്ന് പിന്മാറാത്ത സാഹചര്യത്തിൽ സുരക്ഷ ഒരുക്കാൻ തയ്യാറല്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മേരി നിലപാടിൽ ഉറച്ചുനിന്നതിനെത്തുടർന്ന് വിശ്വാസികൾ ശരണം വിളികളുമായി രംഗത്തെത്തി. തുടർന്ന് മല കയറിയ ഇവരെ ഉദ്യോഗസ്ഥർ കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു.
 
താന്‍ വിശ്വാസിയാണെന്നും നിരവധി ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ദര്‍ശനം നടത്തിയിട്ടണ്ടെന്നും ഇവര്‍ പറയുന്നു. എല്ലാ മതത്തിലും താൽ വിശ്വസിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം, വിശ്വാസികൾ എന്ന പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനായി മനപ്പൂർവ്വം സ്‌ത്രീകൾ ശബരിമലയിലേക്കെത്തുകയാണെന്ന് പ്രതിഷേധക്കാർ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ കുടുങ്ങിയത് പൊലീസുകാർ? രഹ്‌ന മലയിറങ്ങിയപ്പോൾ വിജയിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിന്റെ കരുത്തോ?