കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. മട്ടാഞ്ചേരിയിൽ നിന്നും 493 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. കൂവപ്പാടം സ്വദേശി ശ്രീനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ കൊച്ചിയിലും നഗരത്തിലും ഇയാൾ വ്യാപകമായി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളിൽ നിന്നും 20,000 രൂപയും പോലീസ് കണ്ടെത്തി. ഇയാൾക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.