Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല, എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു': മാത്യു ടി തോമസിന്റെ ഗൺമാന്റെ ആത്‌മഹത്യ കുറിപ്പ്

തിരുവനന്തപുരം , വ്യാഴം, 1 നവം‌ബര്‍ 2018 (13:13 IST)
മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ ആയിരുന്ന സുജിത് സഹദേവന്റെ(27) ആത്‌മഹത്യയെന്ന് പ്രാഥമിക നിഗമനം. സുജിത് എഴുതിയ ആത്‌മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പ്രണയം തകർന്നതുമൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് സൂചിപ്പിക്കുന്ന വിധത്തിലുള്ളതാണ് കുറിപ്പ്.
 
'അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട' എന്നായിരുന്നു സുജിത് കുറിപ്പില്‍ എഴുതിയിരുന്നത്. 
 
കടയ്‌ക്കൽ സ്വദേശിയായ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു ആത്മഹത്യ ചെയ്‌തത്. കടയ്ക്കലുള്ള വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഇരു കൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ച ശേഷം തലയ്ക്കു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് റിപ്പോര്‍ട്ട്. 
 
രാവിലെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്നു പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു പൊലീസെത്തി പൂട്ടു പൊളിച്ച് അകത്തു കയറി സുജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികബന്ധത്തിന് വിസമ്മതിച്ച വിദ്യാര്‍ഥിനിയെ അമ്മയുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊന്നു!