Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്തെ എം എൽ എക്ക് നാടിന് മികച്ച വിജയമുണ്ടാക്കാൻ കഴിയട്ടെ ,പിന്തുണച്ചവർക്ക് നന്ദി; മുകേഷിന് ആശംസകളുമായി മേതിൽ ദേവിക

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷിന് ആശംസകളുമായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. മുകേഷേട്ടന് ഹൃദയം നിറഞ്ഞ വിജയാശംസകൾ, എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊല്ലം എം എൽ എ പദവിയിൽ മികച്ച വിജയമുണ്ടാവ

കൊല്ലത്തെ എം  എൽ എക്ക് നാടിന് മികച്ച വിജയമുണ്ടാക്കാൻ കഴിയട്ടെ ,പിന്തുണച്ചവർക്ക് നന്ദി; മുകേഷിന് ആശംസകളുമായി മേതിൽ ദേവിക
കൊല്ലം , വെള്ളി, 20 മെയ് 2016 (13:16 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷിന് ആശംസകളുമായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. മുകേഷേട്ടന് ഹൃദയം നിറഞ്ഞ വിജയാശംസകൾ, എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊല്ലം എം എൽ എ പദവിയിൽ മികച്ച വിജയമുണ്ടാവാൻ പ്രാ‍ർഥിക്കണം എന്ന് ദേവിക ഫെയ്സ്ബുക്കിൽ കുറിച്ചു.
 
കൊല്ലം മണ്ഡലത്ത് നിന്നും മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു മുകേഷിന്റെ വിജയം. ഫലം പുറത്ത് വന്നതിന് ശേഷം, നടനും നിർമ്മാതാവുമായ വിജയ് ബാബു താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. അതോടൊപ്പം മത്സരത്തിൽ അദ്ദേഹത്തിന് പിന്തുണയേകി സുരാജ് വെഞ്ഞാറമൂടും പിഷാരടിയും രംഗത്തെത്തിയിരുന്നു.
 
കൊല്ലത്ത് മത്സരിക്കുന്നതിനിടെ മുകേഷിന്‍റെ ആദ്യഭാര്യയും നടിയുമായ സരിത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തന്നെ വിവാഹമോചനം ചെയ്യാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചതെന്നും സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്ത ആളാണ് മുകേഷ് എന്നുമായിരുന്നു ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും; തീരുമാനം വി എസിനെ അറിയിച്ചു