Webdunia - Bharat's app for daily news and videos

Install App

മത്സ്യഫെഡിൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 4 ഓഗസ്റ്റ് 2022 (17:36 IST)
കൊല്ലം: മത്സ്യ ഫെഡിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ അസിസ്റ്റന്റായ കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ കെ.അനിമോൻ എന്ന 46 കാരനാണ്‌  പിടിയിലായത്.

ഇയാൾ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അന്ന് തന്നെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യം നൽകി.

മത്സ്യഫെഡിന്റെ ശക്തികുളങ്ങര കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. അന്തിപ്പച്ച മൊബൈൽ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നുള്ള വിറ്റുവരവിൽ നിന്ന് കഴിഞ്ഞ ഒമ്പതു മാസത്തിൽ 94 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതിലെ ഒന്നാം പ്രതിയായിരുന്ന കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി സ്വദേശി എം.മഹേഷിനെ (32) മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവിടെ ഇയാൾ താത്കാലിക അക്കൗണ്ടന്റ് ആയിരുന്നു

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments