Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fact Check: കെ.കെ.ശൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റോ? യാഥാര്‍ഥ്യം എന്ത്?

അനില്‍ അക്കര, രാഹുല്‍ മാങ്കൂട്ടത്തില്‍, പത്മ വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് കെ.കെ.ശൈലജയുടെ വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്

Mattannur Municipality By Election Result LDF UDF
, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (15:06 IST)
Mattannur Municipality By Election Result: മട്ടന്നൂര്‍ നഗരസഭ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. മുന്‍ ആരോഗ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ കെ.കെ.ശൈലജയുടെ വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു എന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കടമാണ് പ്രചാരണം നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ ശൈലജ തന്നെ രംഗത്തെത്തി. തന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെയാണ് ജയിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ സഹിതം ശൈലജ വ്യക്തമാക്കി. 
 
ശൈലജയുടെ വാക്കുകള്‍ ഇങ്ങനെ: 'എന്റെ  വാര്‍ഡ് ഇടവേലിക്കല്‍ ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്നക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല. കേവലം 81 വോട്ടാണ് യുഡിഎഫിനായി പോള്‍ ചെയ്തത്. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580.'
 
 
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് സത്യവുമാണ്. അനില്‍ അക്കര, രാഹുല്‍ മാങ്കൂട്ടത്തില്‍, പത്മ വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് കെ.കെ.ശൈലജയുടെ വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയ വർഗീസിൻ്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ