Publish Date: Tue, 02 May 2023 (09:44 IST)
Updated Date: Tue, 02 May 2023 (09:46 IST)
Kerala Weather: കേരളത്തില്‍ മിക്ക ജില്ലകളിലും രാവിലെ കാലവര്‍ഷ സമാനമായ അന്തരീക്ഷം. മൂടിക്കെട്ടിയ കാലാവസ്ഥയാണ് മിക്ക ഇടങ്ങളിലും. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.