മഴക്കെടുതിയിൽ 4 മരണം, വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി, 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

അഭിറാം മനോഹർ
ചൊവ്വ, 28 മെയ് 2024 (13:51 IST)
Rain, Kerala
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകള്‍ പുതുക്കി. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോടും കണ്ണൂരുമൊഴിക മറ്റ് 11 ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
 
 കനത്ത മഴയില്‍ ഇന്ന് മാത്രം 4 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്തെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദാണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം വെങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്.
 
 കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്തും തിരുവനന്തപുരത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. കൊല്ലത്ത് കാവനാട്,പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.  കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു. കനത്ത മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments