ക്രൈസ്‌തവ,മുസ്ലീം സമുദായങ്ങളോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മുസ്ലീം ലീഗ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് എൻഡിഎയിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മാതൃഭൂമി പ്രതിനിധിയുമായി സംസാരിക്കവെയാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
കശ്‌മീരിൽ ബിജെപി അവിടത്തെ പിഡിപിയുമായി സഖ്യമുണ്ടാക്കിയിരുന്ന കാര്യം ശോഭ സുരേന്ദ്രൻ ചൂണ്ടികാട്ടി. എല്ലാവരെയും ദേശീയധാരയിൽ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.ലീഗ് ദേശീയത ഉൾക്കൊണ്ടുകൊണ്ട് വരാൻ തയ്യാറാണെങ്കിൽ അവരെ സ്വീകരിക്കാൻ തയ്യാറാണ്. ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.