പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പിണറായി മാമ്പ്രം എ.കെ.നിവാസില്‍ അമര്‍ജിത്ത് എന്ന 23 കാരനാണു കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയിലാണ് പട്ടികജാതി വിഭാഗത്തില്‍ പെട്ട അമര്‍ജിത് തൂങ്ങിമരിച്ചത്. എം.ബി.ബി.എസ് കോഴ്സ് പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള അഡീഷണല്‍ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അമര്‍ജിത്.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ തന്നെ തോല്‍പ്പിക്കുമെന്ന ഭയമാണു ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. കണ്ണൂര്‍ സി.ഐ.ഐ മുന്‍ ജില്ലാ സെക്രട്ടറി മുരളിയുടെ മകനാണ് അമര്‍ജിത്.