Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി പത്മനാഭന്റെ പ്രതികരണം വസ്‌തുതകൾ മനസിലാക്കാതെ, വേദനയുണ്ടാക്കിയെന്ന് എംസി ജോസഫൈൻ

ടി പത്മനാഭന്റെ പ്രതികരണം വസ്‌തുതകൾ മനസിലാക്കാതെ, വേദനയുണ്ടാക്കിയെന്ന് എംസി ജോസഫൈൻ
, തിങ്കള്‍, 25 ജനുവരി 2021 (19:45 IST)
വയോധികയെ അവഹേളിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പുറത്തുവന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. സ്ത്രീകളെ അവഹേളിക്കുന്ന സമീപനം കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു.
 
പരാതിക്കാരിക്ക് വേണ്ടി സംസാരിച്ചയാൾ ശബ്ദരേഖ എഡിറ്റ് ചെയ്ത് കമ്മീഷനെതിരെ പ്രചാരണം നടത്തി. കഥാകൃത്ത് ടി. പത്മനാഭന്‍റെ പരാമർശം വസ്തുതകൾ പരിശോധിക്കാതെയാണ്. അദ്ദേഹത്തിന്റെ പ്രസ്‌താവന വേദനിപ്പിച്ചെന്നും ജോസഫൈൻ പറഞ്ഞു. സിപിഐഎം നേതാക്കളുടെ ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് എം.സി ജോസഫൈനെതിരെ കഥാകൃത്ത് ടി. പത്മനാഭൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. അനുഭാവപൂർവം പരാതിക്കാരോട് സംസാരിക്കേണ്ട ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വിമർശിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ബജ‌റ്റ് ദിനത്തിൽ പാർലമെന്റിലേക്ക് മാർച്ച്