Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

പരിശോധന ഉണ്ടായാല്‍ പൊലീസിനു സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ലഹരി കച്ചവടത്തിനു സ്ത്രീകളെ ഒപ്പം കൂട്ടിയത്

MDMA, Drug case, MDMA case 4 people including women arrested, MDMA Case Women Arrest

രേണുക വേണു

, ചൊവ്വ, 6 മെയ് 2025 (11:33 IST)
MDMA Case - Arrest

എംഡിഎംഎയുമായി യുവതികള്‍ അടക്കം നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പി.അമര്‍ (32), എം.കെ.വൈഷ്ണവി (27), കുറ്റ്യാടി സ്വദേശി ടി.കെ.വാഹിദ് (38), തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പൊലീസ് 27 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. 
 
പരിശോധന ഉണ്ടായാല്‍ പൊലീസിനു സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ലഹരി കച്ചവടത്തിനു സ്ത്രീകളെ ഒപ്പം കൂട്ടിയത്. കണ്ണൂരില്‍ നിന്ന് കാറില്‍ കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുകയാണ് ഈ സംഘം പതിവായി ചെയ്തിരുന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവര്‍ പിടിയിലായത്. 
 
പ്രമുഖ ഇലക്ട്രോണിക്‌സ് കടയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു സംഘത്തിലെ പ്രധാനിയായ അമര്‍. ലഹരി കച്ചവടം തൊഴിലാക്കാന്‍ വേണ്ടി ഒരു മാസം മുന്‍പ് മാനേജര്‍ ജോലി ഉപേക്ഷിച്ചു. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 
 
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തി വരികയാണ് അറസ്റ്റിലായ ആതിര. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്‌മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയില്‍ കോഴി കച്ചവടമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ