Publish Date: Wed, 08 Feb 2023 (19:51 IST)
Updated Date: Wed, 08 Feb 2023 (19:53 IST)
മലപ്പുറം : എം.ഡി.എം.എ കടത്തിയ യുവാവിന് കോടതി പത്ത് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കൽ മുഹമ്മദ് ഷാഫി (24) യെയാണ് എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി എൻ.പി.ജയരാജ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്‌ക്കൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില് ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2021 നവംബർ പന്ത്രണ്ടിന് പെരിന്തൽമണ്ണ പാതാക്കറേ ബസ് സ്റ്റോപ്പിന് സമീപത്തു നിന്നാണ് ഇയാളെ 52 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.