മുകേഷിനെതിരായ ലൈംഗികാരോപണം; അഭ്യര്‍ഥനയുമായി ടെസ് രംഗത്ത്

മുകേഷിനെതിരായ ലൈംഗികാരോപണം; അഭ്യര്‍ഥനയുമായി ടെസ് രംഗത്ത്

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (16:12 IST)
എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിഷേധം ശക്തമായി തുടരവെ വിഷയം രാഷ്‌ട്രീയവത്‌കരിക്കരുതെന്ന് ആരോപണം ഉന്നയിച്ച ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്.

മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി താന്‍ ട്വിറ്ററിലൂടെ ഉന്നയിച്ച കാര്യം പരാതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് ശ്രമം. മുകേഷില്‍ നിന്നുണ്ടായ ദുരനുഭവത്തിന് ശേഷം കോടീശ്വരന്‍ പരിപാടിയില്‍ നിന്നും താന്‍ പിന്മാറിയെന്നും ടെസ് ജോസഫ് വ്യക്തമാക്കി.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

അതേസമയം, ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് മുകേഷ് വ്യക്തമാക്കി. ടെസ് ആരോപിച്ചത് പോലെയുള്ള ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ല. അതിനാല്‍ ആരോപണത്തെ ഗൗരവമായി എടുക്കുന്നില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments