Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: വിവാദ ബിൽ ഗവർണർ മടക്കി അയച്ചു - നടപടി ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: വിവാദ ബിൽ ഗവർണർ മടക്കി അയച്ചു - നടപടി ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്

Webdunia
ശനി, 7 ഏപ്രില്‍ 2018 (17:36 IST)
കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം മടക്കി അയച്ചു. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

ഭരണഘടനയുടെ 200മത് അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന് രാജ്ഭവന് നിയമ ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം.

ബിൽ 'വിത്ഹെൽ​ഡ്' ചെയ്യുന്നതായി ഗവർണർ നിയമസെക്രട്ടറിയെ വൈകിട്ട് രാജ്ഭവനിൽ വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിയമ സെക്രട്ടറിയും ഗവര്‍ണറും തമ്മില്‍ 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി.

ബില്ലില്‍ നിയമ, ആരോഗ്യ സെക്രട്ടറിമാര്‍ എതിരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ​കു​റി​പ്പും ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു. ബിൽ അനുവദിക്കരുതെന്നും അത്
കോടതിയലക്ഷ്യമാകുമെന്നും ആരോഗ്യസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. സർക്കാർ പ്രതിസ്ഥാനത്തു നിൽക്കേണ്ടിവരുമെന്നും കുറിപ്പിൽ വ്യക്തമാക്കി. നിയമസെക്രട്ടറിയും ബില്ലിനെ എതിർത്തിരുന്നു. ഇവ രണ്ടുംകൂടി കണക്കിലെടുത്താണ് ഗവർണറുടെ തീരുമാനം.  

വെള്ളിയാഴ്‌ചയാണ് മെഡിക്കൽ പ്രവേശനബിൽ സർക്കാർ ഗവർണർക്ക് അയച്ചത്. മറ്റ് ആറു ബില്ലുകള്‍ക്കും 13 ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണു നിയമസെക്രട്ടറി മെഡിക്കല്‍ ബില്ലും ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്. ബില്ലിനാധാരമായ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി തടഞ്ഞിരുന്നു. കോടതി ക്രമവിരുദ്ധമെന്നു കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്നു സർക്കാർ ബിൽ കൊണ്ടുവന്നത്.

ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ൽ പി​ൻ​വ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കാ​നാ​ണ് സാ​ധ്യ​ത. ബിൽ ഗവർണർ തള്ളിയതോടെ അതു പിൻവലിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments