എലിപ്പനി ഭീഷണി; ഡോക്ടര്‍മാരുടെ നിർദ്ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ലഭിക്കില്ല, കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
എലിപ്പനി ഭീഷണി; ഡോക്ടര്‍മാരുടെ നിർദ്ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ലഭിക്കില്ല, കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
ഡോക്‌ടർമാരുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് മരുന്ന് നൽകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ കർശന നിർദ്ദേശം. സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കർശന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
എലിപ്പനിബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാതെ വരുന്നതിന്റെ പ്രധാന കാരണം സ്വയം ചികിത്സയാണെന്ന് കണ്ടെത്തിയത്തോടെയാണ് ഡോക്ടര്‍ന്മാരുടെ കുറിപടി ഇല്ലാത്ത രോഗികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്.
കളക്ടർ, ജില്ലാ മെഡിക്കല്‍ ഓഫീസർ,. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവര്‍ ഒപ്പിട്ട നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ സ്‌റ്റോറുകളിലും കൈമാറും . ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.