Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഷ്ടടപ്പെട്ടുണ്ടാക്കുന്നവന്റെ മുതല്‍ പച്ചയ്‌ക്ക് അടിച്ചുമാറ്റി ഉപയോഗിച്ചു? - ഉപ്പും മുളകും കുരുക്കിലേക്ക്?!

പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ ഉപ്പും മുളകിനുമെതിരെ സംഗീത സംവിധായകന്‍

കഷ്ടടപ്പെട്ടുണ്ടാക്കുന്നവന്റെ മുതല്‍ പച്ചയ്‌ക്ക് അടിച്ചുമാറ്റി ഉപയോഗിച്ചു? - ഉപ്പും മുളകും കുരുക്കിലേക്ക്?!
, തിങ്കള്‍, 24 ജൂലൈ 2017 (10:26 IST)
പ്രേക്ഷകരുടെ ജനപ്രീയ സീരിയലായ ഉപ്പും മുളകും വിവാദത്തിലേക്ക്. സീരിയലിലെ ഒരു എപ്പിസോഡിലെ ഈണം  മോഷ്ടിച്ചെടുത്തതാണെന്ന ആരോപണവുമായി സംഗീത സംവിധായകന്‍ രംഗത്ത്.  ജീത്തു ജോസഫിന്റെ പൃഥ്വിരാജ് ചിത്രം മെമ്മറീസിന് വേണ്ടി താന്‍ ചെയ്ത പശ്ചാത്തല സംഗീതമാണ് സീരിയലിന് വേണ്ടിയും എടുത്തിരിക്കുന്നതെന്ന് അനില്‍ ജോണ്‍സണ്‍ ആരോപിക്കുന്നു. 
 
സീരിയലിന്റെ 40-ആം പതിപ്പില്‍ തന്റെ മ്യൂസിക് ബിറ്റുകള്‍ ഉണ്ടെന്ന് അനില്‍ പറയുന്നു. ഒരു സിനിമയ്‌ക്ക്‌ വേണ്ടി രാവും പകലും ഒരു സംഗീത സംവിധായകനും കുറെയധികം കലാകാരന്മാരും, ടെക്‌നീഷ്യന്മാരും കഷ്‌ടപ്പെട്ടു ഉറക്കമിളച്ചു കുത്തിയിരുന്നുണ്ടാകുന്ന സ്‌കോറുകൾ ചുമ്മാ എടുത്തു ഉപയോഗിക്കുക, അതിന് പണം വാങ്ങുക. എന്നിട്ട് കലാകാരൻ എന്ന പേരും, കുറച്ചൊക്കെ ഉളുപ്പ് വേണ്ടേ ചങ്ങാതി എന്ന്‌ അനില്‍ ചോദിക്കുന്നു. 
 
നിങ്ങൾ ഒരു യഥാർത്ഥ കലാകാരനാണെന്ന് തോന്നുന്നില്ല, കാരണം ആയിരുന്നു എങ്കിൽ കഷ്ടടപ്പെട്ടുണ്ടാക്കുന്നവന്റെ മുതൽ പച്ചയ്‌ക്ക് അടിച്ചുമാറ്റി ഉപയോഗിക്കാൻ തോന്നില്ല. യഥാർത്ഥ കലാകാരൻ ഒരിക്കലും അത് ചെയ്യില്ല. മറ്റൊരുവന്റെ വർക്ക് പച്ചയ്‌ക്ക്‌ അടിച്ചുമാറ്റി മുറിച്ചിടുക എന്നത് "മോഷണം" തന്നെയാണ് . കട്ടവൻ മോഷ്ട്ടാവ് തന്നെയാണെന്ന് അനില്‍ പറയുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് പരിപാടിയെന്നും അനില്‍ പറയുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസ്ഫ് ചിത്രം 'ആദി'യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അനിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നുവയസുകാരിയായ മകളെ കാമുകന് ബലാത്സംഗം ചെയ്യാന്‍ കൊടുത്ത അമ്മ അറസ്റ്റില്‍