Webdunia - Bharat's app for daily news and videos

Install App

ബിജെപിക്ക് ചുട്ട മറുപടിയുമായി വിജയുടെ പിതാവ് രംഗത്ത്; വിവാദങ്ങള്‍ക്കിടെ ഇളയദളപതിക്കെതിരെ കേസ്

ബിജെപിക്ക് ചുട്ട മറുപടിയുമായി വിജയുടെ പിതാവ് രംഗത്ത്; വിവാദങ്ങള്‍ക്കിടെ ഇളയദളപതിക്കെതിരെ കേസ്

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (20:23 IST)
തമിഴ്‌ സിനിമയെ പിടിച്ചു കുലുക്കിയ മെ​ർ​സ​ൽ വിവാദത്തില്‍ നടന്‍ വിജയ്‌ക്കെതിരെ ബി​ജെ​പി വിദ്വോഷ പ്രചാരണം അഴിച്ചുവിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി താരത്തിന്റെ പി​താ​വും മു​തി​ർ​ന്ന സം​വി​ധാ​യ​ക​നു​മാ​യ എ​സ്എ ച​ന്ദ്ര​ശേ​ഖ​ർ രംഗത്ത്.

മെര്‍സല്‍ എന്ന സിനിമയെ ബിജെപി രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. നേതാക്കളുടെ ഈ പ്രവര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണ്. എച്ച് രാജയെപ്പോലെയുള്ള ബിജെപി നേതാക്കള്‍ വ​ള​രെ ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യു​ള്ള​വ​രാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​യാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ പാ​ടി​ല്ല. ഞാ​ൻ ക്രി​സ്ത്യാ​നി​യ​ല്ല, ഞാ​ൻ ഹി​ന്ദു​വ​ല്ല, ഞാ​ൻ മു​സ്ലി​മ​ല്ല, ഞാ​ൻ മ​നു​ഷ്യ​നാ​ണെന്നും ഒരു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

നരേന്ദ്ര മോദി ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്. രാജ്യത്ത് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹം സമയം ചെലവഴിക്കുമ്പോള്‍ ചില ചെറിയ നേതാക്കള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ച​ന്ദ്ര​ശേ​ഖ​ർ വ്യക്തമാക്കി.

വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് മെര്‍സല്‍ എന്ന ചിത്രത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്ന രാജയുടെ പ്രസ്‌താവന.

അതേസമയം, മെര്‍സല്‍ സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിജയ്‌ക്കെതിരെ മധുര പൊലീസ് കേസെടുത്തു. ചിത്രത്തില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ താരം മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്.

ചികിത്സ കിട്ടാതെ കുട്ടികള്‍ മരിക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല ആശുപത്രികളാണ് പണിയേണ്ടതെന്ന ചിത്രത്തിലെ വിജയുടെ ഡയലോഗാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് ഇന്ന് മഴ തകര്‍ക്കും; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments