Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലും മമ്മൂട്ടിയും തന്നെ മുന്നിൽ! മെർസൽ കളക്ഷൻ വെറും തള്ളോ?

മോഹൻലാലിനേയും മമ്മൂട്ടിയേയും പിന്നിലാക്കാൻ വിജയ്ക്ക് കഴിഞ്ഞില്ല? - മെർസൽ കളക്ഷൻ വെറും തള്ളോ?

മോഹൻലാലും മമ്മൂട്ടിയും തന്നെ മുന്നിൽ! മെർസൽ കളക്ഷൻ വെറും തള്ളോ?
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (10:47 IST)
വിജയ്‌ - അറ്റ്‌ലി കൂട്ടുകെട്ടിൽ പിറന്ന മെർസൽ തമിഴ്നാട്ടിലെ മെഗാഹിറ്റുകളിൽ ഒന്നാവുകയാണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു മെർസൽ. തിയറ്ററില്‍ വന്‍ തിരക്കായിരുന്ന മെര്‍സലിന്റെ ആദ്യ ദിനം. 
 
ആദ്യ ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 6.11 കോടിയാണ് ചിത്രം കേരളത്തിൽ നിന്നും മാത്രമായി നേടിയത്. വിജയ്‌ക്ക് മുന്നിലുള്ളത് ബാഹുബലി മാത്രം. മലയാളത്തിലെ സൂപ്പർതാരങ്ങളെ പോലും പിന്നിലാക്കിയ മെർസലിനു പക്ഷേ രണ്ടാം ദിവസം അടിപതറി. 
 
2.2 കോടി മാത്രമാണ് രണ്ടാം ദിനം ചിത്രം നേടിയത്. മൂന്നാം ദിവസത്തെ കണക്ക് പുറത്ത് വരുമ്പോള്‍ രണ്ടാം ദിവസത്തേക്കള്‍ ചിത്രത്തിന്റെ കളക്ഷന്‍ പിന്നോട്ട് പോകുന്നതായാണ് റിപ്പോര്‍ട്ട്. 1.71 കോടിയാണ് മൂന്നാം ദിനം നേടിയത്. ആകെ മൂന്ന് ദിവസത്തെ കളക്ഷന്‍ 10.02 കോടിയും.
 
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കാനായി നടത്തിയ നാടകമായിരുന്നോ ഇത് എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ആദ്യ ദിന കളക്ഷനില്‍ മോഹന്‍ലാലിന്റെ പുലിമുരുകനേയും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിനേയും മെര്‍സല്‍ പിന്നിലാക്കിയെങ്കിലും മൂന്ന് ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ക്ക് പിന്നിലാണ് ചിത്രത്തിന് സ്ഥാനം. 
 
പുലിമുരുകനും ഗ്രേറ്റ് ഫാദറും മൂന്ന് ദിവസം കൊണ്ട് പന്ത്രണ്ട് കോടിയോളം കളക്ഷന്‍ നേടിയപ്പോള്‍ 10 കോടി പിന്നിടാനേ മെര്‍സലിന് സാധിച്ചിട്ടൊള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് പൃഥ്വി ? വെളിപ്പെടുത്തലുമായി മല്ലിക !