Webdunia - Bharat's app for daily news and videos

Install App

മെട്രോ വിപ്ലവത്തിനു എല്‍ഡിഎഫ് സര്‍ക്കാര്‍; സര്‍വീസ് അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്‍

കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടിയാല്‍ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകും

രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (11:12 IST)
കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കണക്ട് ചെയ്യുന്ന മെട്രോ മൂന്നാം ഘട്ടത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുകയാണ് മൂന്നാം ഘട്ടത്തിന്റെ ലക്ഷ്യം. പ്രാരംഭനടപടികളുടെ ഭാഗമായി ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ ടെണ്ടര്‍ ക്ഷണിച്ചു. 
 
കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടിയാല്‍ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകും. അതോടൊപ്പം വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം കൂടിയായാല്‍ മെട്രോ കൂടുതല്‍ ജനകീയമാകാനും സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് മെട്രോ നീട്ടാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. 
 
മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറ് മാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടും ചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19 നു ടെന്‍ഡര്‍ തുറക്കും. 
 
അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള മൂന്നാം ഘട്ട നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി; അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല

ഇന്ന് വിവാഹിതനാകാനിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് സൂചന, സംഭവം തിരുവനന്തപുരത്ത്

Chenthamara - Nenmara Murder Case: 'ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട, എത്ര വര്‍ഷം വേണേല്‍ ശിക്ഷിക്ക്'; രണ്ട് പേരെ കൊന്നിട്ടും കൂസലില്ലാതെ ചെന്താമര

Who is Nathuram Godse: ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വവാദി നാഥുറാം ഗോഡ്‌സെ ആരാണ്? സവര്‍ക്കറുമായി അടുത്ത ബന്ധം

അടുത്ത ലേഖനം
Show comments