Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസ്വസ്ഥനായി വെള്ളാപ്പള്ളി; കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി അനുമതി നല്‍കിയില്ല - നടേശനെ അറസ്‌റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടും

കേസുകളില്‍ എല്ലാം വെള്ളാപ്പള്ളിയാണ് ഒന്നാം പ്രതി

അസ്വസ്ഥനായി വെള്ളാപ്പള്ളി; കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി അനുമതി നല്‍കിയില്ല - നടേശനെ അറസ്‌റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടും
തിരുവനന്തപുരം , വ്യാഴം, 21 ജൂലൈ 2016 (14:44 IST)
മൈക്രോ ഫിനാന്‍‌സ് വായ്‌പാത്തട്ടിപ്പ് കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ കൂടിക്കാഴ്‌ചയ്‌ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു.

മൈക്രോ ഫിനാന്‍‌സ് വായ്‌പാത്തട്ടിപ്പ് കേസുകളില്‍ എല്ലാം വെള്ളാപ്പള്ളിയാണ് ഒന്നാം പ്രതി. കൂടാതെ തനിക്കെതിരെ ഇരുപത് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന് വിവരം ലഭിച്ചതോടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹം തീരുമാനിച്ചത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണ സംഘം വിഷയം കൈകാര്യം ചെയ്യുന്നത്.

അതിനിടെ വെള്ളാപ്പള്ളിയെ അറസ്‌റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. പഴുതുകളടച്ചുള്ള റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് എഡിജിപിഎ ആനന്ദകൃഷ്‌ണനോട് ഡിജിപി ലോക്‍നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യോഗം ശാഖകള്‍ വഴി വിതരണം ചെയ്‌ത തുകയിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചന, പണാപഹരണം, വഞ്ചനാകുറ്റം എന്നീ വകുപ്പുകളാണ് വെള്ളാപ്പള്ളിക്കും സംഘത്തിനും മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നു ലഭിച്ച പണം ഉപയോഗിച്ച് അനര്‍ഹരായ പലര്‍ക്കും വായ്‌പ നല്‍കിയതായും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ പലിശയ്‌ക്കാണ് പണം കടം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു - കുറ്റപത്രത്തില്‍ അഞ്ചു പ്രതികള്‍ മാത്രം