Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ചെറു മേഘവിസ്‌ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നു

സംസ്ഥാനത്ത് ചെറു മേഘവിസ്‌ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നു
, ഞായര്‍, 25 ജൂലൈ 2021 (11:45 IST)
സംസ്ഥാനത്ത് ചെറിയ മേഘവിസ്‌ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. ഒരു ചെറിയ പ്രദേശത്ത് വളരെയേറെ ശക്തിയിൽ അളവിലധികം മഴ ലഭിക്കുന്നതാണ് മേഘവിസ്‌ഫോടനം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറെയധികം മഴ അതിനാൽ തന്നെ ഈ പ്രദേശത്ത് ലഭിക്കും. ഇത്തരത്തിൽ ചെറിയ മേഘവിസ്‌ഫോടനങ്ങ‌ളാണ് സംസ്ഥാനത്ത് പതിവാകുന്നത്.
 
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതും ഇപ്പോൾ പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി,എറണാകുളം,കോട്ടയം തൃശൂഎ ജില്ലകളിലാണ് മിനി ടൊർണാഡൊകൾ എന്നറിയപ്പെടുന്ന ചെറുചുഴലികളും മേഘവിസ്ഫോടനവും ഉണ്ടായത്. പത്തനംതിട്ട,തൃശൂർ എന്നിവിടങ്ങളിൽ പലസ്ഥലത്തും മേഘകൂമ്പാരങ്ങൾ ഉണ്ടാകുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 
 
മേഘങ്ങളുടെ ഭാഗമായി 200 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നതും പ്രശ്‌നം സങ്കീർണമാക്കുന്നു. ഏകദേശം നാലുമിനിറ്റിനുള്ളിൽ തന്നെ വളരെയേറെ നാശനഷ്ടമുണ്ടാക്കാൻ ഇത് കാരണമാകും. നിമിഷനേരങ്ങൾക്കുള്ളീലാണ് മേഘവിസ്‌ഫീടനം നടന്ന പ്രദേശങ്ങൾ സാധാരണ വെള്ളത്തിനടിയിൽ ആകാറുള്ളത്. പൊതുവെ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു പ്രദേശത്ത് ലഭിച്ചാൽ അതിനെ മേഘവിസ്‌ഫോടനമെന്നാണ് വിശേഷിപ്പിക്കാറുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസംസ്‌കൃത എണ്ണവില 100 ഡോളറിലേക്ക്, രാജ്യത്ത് എണ്ണവിലയിൽ കാര്യമായ വർധനവുണ്ടായേക്കും