കേരള സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം അനുസരിച്ച് എട്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ. മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഇന്നാണ് അദ്ധ്യാപകര്‍ ഉത്തരകടലാസുകള്‍ സ്‌കൂളുകളിലേക്കെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാനാവാത്ത വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടതായി വരും. ഇവര്‍ക്ക് ഈ മാസം 8 മുതല്‍ 24 വരെ ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തിയ ശേഷം 25 മുതല്‍ 28 വരെ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30നാകും പ്രഖ്യാപിക്കുക.
ഈ പരീക്ഷയില്‍ തോറ്റാലും ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും ഒമ്പതാം ക്ലാസില്‍ എത്തിയ ശേഷം പഠനനിലവാരം ഉയര്‍ത്താന്‍ പ്രത്യേകം ക്ലാസുകളുണ്ടാകും. എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാരിന്റെ നടപടി.