Webdunia - Bharat's app for daily news and videos

Install App

രണ്ട് രൂപ കൺസെഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേട്: അവർ ബാക്കി പോലും വാങ്ങാറില്ല: ഗതാഗതമന്ത്രി

Webdunia
ഞായര്‍, 13 മാര്‍ച്ച് 2022 (14:06 IST)
രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അഞ്ച് രൂപ കൊടുത്തിട്ട് വിദ്യാർത്ഥികൾ ബാക്കി വാങ്ങിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
 
രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012 മുതലാണ് ആരംഭിച്ചത്. ഇപ്പോഴും 2 രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് ‌തന്നെ മനപ്രയാസമുണ്ടാക്കുന്നുണ്ട്. പത്ത് വര്‍ഷമായി രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമാണ് അത്. 
 
സ്‌കൂള്‍ സമയത്ത് മറ്റ് യാത്രക്കാരെക്കാളും വിദ്യാര്‍ഥികളാണ് ബസിലുണ്ടാവുക. ഇത് വലിയ രീതി‌യിൽ വരുമാനക്കുറവുണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. അതൊരു പരിധിവരെ ന്യായമാണ്.വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
 
ഇപ്പോഴത്തെ രണ്ട് രൂപ കൺസഷൻ ആറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്ന് നിർദേശം നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

SSLC Results 2025: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

അടുത്ത ലേഖനം
Show comments