Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി, തീരുമാനം മുഖ്യമന്ത്രി എത്തികഴിഞ്ഞ്

ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി, തീരുമാനം മുഖ്യമന്ത്രി എത്തികഴിഞ്ഞ്
, ബുധന്‍, 2 ഫെബ്രുവരി 2022 (13:55 IST)
ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി നാട്ടിലെത്തിയ ശേഷം അന്തിമതീരുമാനം ഉണ്ടാകും.
 
മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസമായും സർക്കാർ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍. നിലവിൽ 7500 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്.
 
നിരക്ക് വ‍ർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരക്ക് പ്രമാണിച്ച് സമരം പിന്‍വലിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി