കാണികളായി ആരും വന്നില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാർ

മോട്ടോർ വാഹന വകുപ്പിൻറെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല.

നിഹാരിക കെ.എസ്
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (08:25 IST)
സ്വന്തം വകുപ്പിന്റെ ചടങ്ങിൽ നിന്ന് മന്ത്രി ഗണേഷ് കുമാർ ഇറങ്ങിപ്പോയി. ഉദ്ദേശിച്ച പോലെ കാണികൾ ചടങ്ങിൽ എത്താതിരുന്നതിൽ ക്ഷോഭിച്ചാണ് മന്ത്രിയുടെ പിണങ്ങിപ്പോക്ക്. ഇതോടെ, തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചമോട്ടോർ വാഹന വകുപ്പിൻറെ വാഹനങ്ങളുടെ ഫ്‍ളാഗ് ഓഫ് ചടങ്ങ് റദ്ദായി. 
 
ചടങ്ങിനെത്തിയത് തൻറെ പാർട്ടിക്കാരും പേഴ്സണൽ സ്റ്റാഫും കെഎസ്ആർടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളെയും പുറത്തു എത്തിക്കാൻ സംഘാടകർക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിനൻ്റെ ഇറങ്ങിപോക്ക്.
 
മോട്ടോർ വാഹന വകുപ്പിൻറെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. സംഘാടനത്തിൽ വൻ വീഴ്ച പറ്റിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
 
മോട്ടോർ വാഹന വകുപ്പിൻറെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫും എൻഫോഴ്സ്മെൻറ് ആവശ്യങ്ങൾക്കായിട്ടുള്ള 914 ഇ പോസ്റ്റ് മെഷീനുകളുടെ വിതരണ ഉദ്ഘാടനമാണ് കനകക്കുന്നിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. 52 വാഹനങ്ങൾ എത്തിക്കാനും പ്രദർശിപ്പിച്ച് ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു പദ്ധതി. മന്ത്രി നാലു മണിക്ക് എത്തി. പക്ഷെ മന്ത്രി പറഞ്ഞ സ്ഥലത്തല്ലായിരുന്നില്ല വാഹനങ്ങൾ. ഇതോടെ മന്ത്രി അസ്വസ്ഥനാകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്

മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം നവംബറില്‍; നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

അടുത്ത ലേഖനം
Show comments