Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തിര നടപടികള്‍; മന്ത്രി കെ ടി ജലീല്‍ സൌദിയിലേക്ക് പോകും

മന്ത്രി കെ ടി ജലീല്‍ സൌദി അറേബ്യയിലേക്ക്

സൌദി അറേബ്യ
തിരുവനന്തപുരം , ബുധന്‍, 3 ഓഗസ്റ്റ് 2016 (17:11 IST)
സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രി കെ ടി ജലീല്‍ സൌദിയിലേക്ക് പോകും.
 
മന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റും മറ്റു രേഖകളും ശരിയായാല്‍ ഉടന്‍ തന്നെ സൌദിയിലേക്ക് പോകുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
 
തിരികെ വരുന്ന ഹജ്ജ്​ വിമാനങ്ങളിൽ മലയാളികളെ നാട്ടിലേക്ക്​ മടക്കിക്കൊണ്ട്​ വരാനുള്ള തീരുമാനമാണ്​ നേര​ത്തെ കേന്ദ്രസർക്കാർ കൈക്കൊണ്ടിരുന്നത്​. മലയാളി അസോസിയേഷനുകൾ നൽകുന്ന കണക്കനുസരിച്ച്​ മുന്നൂറോളം മലയാളികളാണ്​ സൗദിയിലെ തൊഴിൽ പ്രതിസന്ധിയിൽ ​അകപ്പെട്ടിട്ടുള്ളത്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണിയുടെ തീരുമാനം ചാപിള്ളയാകും; അവര്‍ പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല, ഇപ്പോള്‍ കാണിക്കുന്നത് ബാര്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള കാട്ടിക്കൂട്ടലുകള്‍ - യൂത്ത് കോണ്‍ഗ്രസ്