Webdunia - Bharat's app for daily news and videos

Install App

ഇത്തവണ കേരളത്തിന് വകയിരുത്തിയില്ല, കേരളത്തെ വകവരുത്തി, ബജറ്റിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (15:34 IST)
കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായി തന്നെ അവഗണിച്ചതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ആന്ധ്രാപ്രദേശ്,ബിഹാര്‍,ജാര്‍ഖണ്ഡ് മുതലായ പല സംസ്ഥാനങ്ങളിലും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായപ്പോള്‍ ഇത്തവണത്തെ ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശ നല്‍കുന്നതായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബജറ്റിനെതിരെ മന്ത്രിയുടെ പ്രതികരണം.
 
 കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റെന്ന് മന്ത്രി റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം നായിഡുവിനെയും നിതീഷിനെയും മാത്രം പരിഗണിച്ചുള്ള എന്‍ സ്‌ക്വയര്‍ ബജറ്റാണിതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. കേരളത്തില്‍ നിന്നും ഒരു ബിജെപി എം പിയെ സമ്മാനിച്ചത് വെറുതെയായെന്നും ബജറ്റില്‍ കേരളത്തെ പരാമര്‍ശിച്ചത് പോലുമില്ലെന്നും ബിജെപി ഇതര സംസ്ഥാനങ്ങളോടെ ചിറ്റമ്മ നയമാണ് ബജറ്റില്‍ കാണിച്ചതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

സംസ്ഥാനത്ത് നിപ സംശയം; പൂണെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന്

അടുത്ത ലേഖനം
Show comments