Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാലഹരണപ്പെട്ടവ പരിഷ്‌കരിക്കും: വ്യവസായ മന്ത്രി

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാലഹരണപ്പെട്ടവ പരിഷ്‌കരിക്കും: വ്യവസായ മന്ത്രി

ശ്രീനു എസ്

, വ്യാഴം, 15 ജൂലൈ 2021 (09:23 IST)
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാലഹരണപ്പെട്ടവ പരിഷ്‌കരിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പരിസ്ഥിതി, തൊഴിലാളി സൗഹൃദമായ ഉത്തരവാദ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്തരവാദ നിക്ഷേപത്തിനു ലോകമെങ്ങും സ്വീകാര്യത ഏറുകയാണ്. കേരളവും കാലത്തിനൊപ്പം സഞ്ചരിക്കണം. പരമാവധി നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായികളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചെറുകിട വ്യവസായ അസോസിയേഷനും വെവ്വേറെ സംഘടിപ്പിച്ച വര്‍ച്വല്‍ സംവാദ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
 
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനായി കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ച ഫലം ഉണ്ടാക്കിയെന്നും നിക്ഷേപ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സി ഐ ഐയും ചെറുകിട വ്യവസായ അസോസിയേഷനും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുബായില്‍ ഇന്ത്യക്കാരന് ഏഴരക്കോടി അടിച്ചു ! വിശ്വസിക്കാനാകാതെ ഗണേഷ് ഷിന്‍ഡെ