Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം

ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (21:24 IST)
വീടിന് വയസ് ഏഴായിട്ടും കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്നുള്ള പരാതിയുമായാണ് ഏഴംകുളം ഷൈലജമന്‍സിലില്‍ ബി. കബീറും ഭാര്യ ഷൈലയും അടൂര്‍ താലൂക്ക്തല അദാലത്തില്‍ എത്തിയത്. വീണ്ടും റോഡുമായി ഒന്നര മീറ്ററില്‍ താഴെ  അകലം മാത്രമേ ഉള്ളൂ എന്നകാരണത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഉടക്കിട്ടത്. ഇതോടെ ഹൃദ്രോഗിയായ അമ്മയ്ക്കും വിവിധ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നതുവഴിയുള്ള സ്വന്തം ചികിത്സയ്ക്കും വായ്പ പോലും കിട്ടില്ലെന്നായി.  
 
ബി. കോമിന് പഠിക്കുന്ന മകളുടെ വിദ്യാഭ്യാസവായ്പയ്ക്കും വഴിയടഞ്ഞു. പരാതിക്കാരന്റെ ദുരിതമോചനത്തിന് തത്സമയ പരിഹാരം കാണുകയായിരുന്നു മന്ത്രി പി. രാജീവ്. നോട്ടിഫൈഡ് റോഡ് അല്ല, 2019 ല്‍ ചട്ടങ്ങള്‍ മാറുന്നതിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതുമാണ്. പുതിയ ഭേദഗതി പ്രകാരം അപേക്ഷ സ്വീകരിച്ച് ഒരു മാസത്തിനകം കെട്ടിട നമ്പര്‍ നല്‍കണം-ഇതായിരുന്നു മന്ത്രിയുടെ നടപടിതീര്‍പ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം