Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തമിഴ്‌നാട് പ്രഖ്യാപിച്ച അഞ്ച് കോടി രൂപ ഇന്ന് കൈമാറി

Ministers to cmdrf

രേണുക വേണു

, ബുധന്‍, 31 ജൂലൈ 2024 (16:47 IST)
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു മാസത്തെ ശമ്പളം പൂര്‍ണമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മന്ത്രിമാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
തമിഴ്‌നാട് പ്രഖ്യാപിച്ച അഞ്ച് കോടി രൂപ ഇന്ന് കൈമാറി. നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെലവഴിക്കാനുള്ളതാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ഉരുള്‍പൊട്ടല്‍: ഇതുവരെ രക്ഷിച്ചത് 1592 പേരെ, 191 പേരെ കാണാനില്ല; മുഖ്യമന്ത്രി തത്സമയം