Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മഹത്യ ചെയ്യുമെന്ന് ക്രോണിന്‍, ‘എന്റെ തീരുമാനം തിങ്കളാഴ്‌ച നീ അറിയും’; മിഷേല്‍ എല്ലാം ഉറപ്പിച്ചിരുന്നു - അവസാന സംഭാഷണം ഇങ്ങനെ!

എന്റെ തീരുമാനം തിങ്കളാഴ്‌ച നീ അറിയും’; മിഷേല്‍ എല്ലാം ഉറപ്പിച്ചിരുന്നു - അവസാന സംഭാഷണം പുറത്ത്!

ആത്മഹത്യ ചെയ്യുമെന്ന് ക്രോണിന്‍, ‘എന്റെ തീരുമാനം തിങ്കളാഴ്‌ച നീ അറിയും’; മിഷേല്‍ എല്ലാം ഉറപ്പിച്ചിരുന്നു - അവസാന സംഭാഷണം ഇങ്ങനെ!
കൊച്ചി , വെള്ളി, 17 മാര്‍ച്ച് 2017 (09:49 IST)
സുഹൃത്തായ ക്രോണില്‍ അലക്‍സാണ്ടര്‍ ബേബിയുടെ മാനസിക പീഡനം മൂലമാണ് മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലേക്ക് പൊലീസ്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് ഈയൊരു നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നത്.

മരിക്കാന്‍ തീരുമാനമെടുത്തതിന്റെ വ്യക്തമായ സൂചനകള്‍ മിഷേല്‍ ക്രോണിനു നല്‍കിയിരുന്നു. ഉപേക്ഷിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന ക്രോണിന്റെ ഭീഷണിക്ക് മറുപടിയായി എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് മിഷേല്‍ ക്രോണിനയച്ച സന്ദേശത്തിലുണ്ട്.

പ്രണയത്തിനിടെയുണ്ടായ വഴക്കാണ് മിഷേലും കോണിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകാന്‍ കാരണം. ക്രോണിന്റെ വിചിത്ര സ്വഭാവമാണ് വഴക്കിന് കാരണം. ആരുമായും അടുപ്പം പുലര്‍ത്തരുതെന്നും മറ്റൊരിടത്തേക്കും പോകരുതെന്നുമുള്ള ക്രോണിന്റെ നിബന്ധനകളാണ് മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചത്.

ചെന്നൈയില്‍ പോയി ഉപരിപഠനം നടത്താന്‍ ഇഷ്ടപ്പെട്ടിരുന്ന മിഷേലിനെ തടഞ്ഞത് ക്രോണിനാണ്. ഇക്കാര്യം മിഷേല്‍ അടുത്ത സുഹൃത്തുമായി പങ്കുവെച്ചിരുന്നു. ബന്ധം രണ്ട് വീട്ടുകാര്‍ക്കും അറിയാമെന്നതിനാല്‍ ക്രോണിനുമായുള്ള പ്രശ്‌നം വീട്ടുകാര്‍ അറിയാതിരിക്കാനും മിഷേല്‍ ശ്രമിച്ചു. കൊച്ചിയില്‍ എത്തി മിഷേലിനെ കണ്ട സമയത്ത് ക്രോണിന്‍ മിഷേലിനെ തല്ലുകയും ചെയ്‌തു.

മിഷേലിനെ കാണാതായതോടെ ക്രോണിന്‍ നിരന്തരം വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്‌തു. കോള്‍ എടുക്കാന്‍ മിഷേല്‍ തയാറാകാതെ വന്നതോടെ ക്രോണ്‍ മിഷേലിന്റെ അമ്മയെ വിളിക്കുകയും മിഷേല്‍ ഫോണ്‍ എടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരിച്ചു വിളിച്ച മിഷേലിനോട് നീ എന്നെ ഒഴിവാക്കിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ക്രോണിന്‍ പറഞ്ഞു. കലഹം മൂര്‍ച്ഛിച്ചതോടെ എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് പറഞ്ഞ് മിഷേല്‍ വ്യക്തമാക്കി. എന്നെ ഒഴിവാക്കിയാല്‍ എന്റെ ശവമാകും നീ കാണുക എന്ന് മുന്നറിയിപ്പ് നല്‍കിയാണ് ക്രോണിന്‍ ഫോണ്‍ വെച്ചത്.

തുടര്‍ന്ന് മിഷേല്‍ മരിക്കാന്‍ തീരുമാനിക്കുകയും അതിന് മുമ്പ് മാതാപിതാക്കളെ ഫോണില്‍ വിളിക്കുകയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ തിരക്ക് മൂലം വരാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ മിഷേല്‍ പള്ളിയില്‍ പോയത്. അവിടെ നിന്നാണ് ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബണ്ടിച്ചോര്‍ മോഷ്‌ടാവല്ല, അദ്ദേഹം സിനിമ നടനെന്ന് അഭിഭാഷകന്‍; ഞെട്ടിത്തരിച്ച് കോടതി