Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ചെയ്യേണ്ടതെന്ന് മിഷേലിന് അറിയാമായിരുന്നു; യുവതി കായലിലേക്ക് പതിച്ചത് ഇങ്ങനെയോ ?!

മിഷേല്‍ കായലിലേക്ക് പതിച്ചത് ഇങ്ങനെയോ ?; പൊലീസ് പുതിയ നിഗമനത്തില്‍!

mishel shaji
കൊച്ചി , ശനി, 18 മാര്‍ച്ച് 2017 (08:48 IST)
സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ ആത്മഹത്യ ആരുടെയും ശ്രദ്ധയില്‍പ്പെടാതെയുള്ളതെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗോശ്രീ രണ്ടാം പാലത്തിലെ 'സ്പാന്‍ ഗ്യാപ്പി'ലൂടെ കായലില്‍ പതിച്ചാണ് മിഷേല്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍.

പാലത്തിലെ സ്പാനുകള്‍ക്കിടയിലെ ഗ്യാപ്പിലൂടെ ഒരാള്‍ക്ക് കടക്കാന്‍ സാധിക്കും. പാലത്തില്‍നിന്നും ഒരു കാല്‍ ഈ വിടവിലേക്കു വച്ചുകഴിഞ്ഞാല്‍ പിന്നെ കായലിലേക്കു പതിക്കും. സ്പാന്‍ ഗ്യാപ്പിലേക്ക് കടന്നാല്‍ പിന്നെ സ്വാഭാവികമായും താഴേക്കു ഊര്‍ന്നുപോകുന്നതു പോലെയായിരിക്കും കായലിലേക്കു പതിക്കുക എന്നും പൊലീസ് കണ്ടെത്തി.

മിഷേലിനെ പാലത്തിന്റെ മധ്യഭാഗത്തായി കണ്ടെന്നും ഒരു ഫോണ്‍കോള്‍ വന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും യുവതി അപ്രത്യക്ഷയായിരുന്നുവെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. സ്പാന്‍ ഗ്യാപ്പിലൂടെ കടന്നാല്‍ മാത്രമെ ഇത്ര പെട്ടെന്ന് അപ്രത്യക്ഷമാകാന്‍ സാധിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചതുള്‍പ്പെടെയുള്ള വൈദികന്റെ പീഡന വിവരങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയ തങ്കമ്മ നെല്ലിയാനി കീഴടങ്ങി