പ്രായപൂർത്തി ആകുന്നതിനു മുമ്പേ മിഷേലിനെ ഉപദ്രവിച്ചു; ക്രോണിനെതിരെ പോക്സോ ചുമത്തി
മിഷേലിന്റെ ദുരൂഹമരണം; ക്രോണിനെതിരെ പോക്സോ ചുമത്തി
മിഷേൽ ഷാജി എന്ന സി എ വിദ്യാർത്ഥിനി കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പ്രതിയായ ക്രോണിനെതിരെ പോക്സോ ചുമത്തി. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് ക്രോണിനെതിരെ പോക്സോ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മിഷേലിനെ ഉപദ്രവിച്ചതിനാണ് പോക്‌സോ ചമുത്തിയത്.
മിഷേലിനെ പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് മറ്റൊരു കേസുംകൂടി ക്രോണിനെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ക്രോണിന്റെ ജോലിസ്ഥലമായ ഛത്തീസ്ഗഡില്‍ അന്വേഷണ സംഘം പോയി തെളിവെടുപ്പ് നടത്തിയിരുന്നു. മിഷേൽ മരണപ്പെട്ട സമയത്ത് ക്രോണിൻ ഛത്തിസ്ഗണ്ഡിൽ തന്നെയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.