പുകവലിച്ചത് വീട്ടുകാരെ അധ്യാപകൻ അറിയിക്കുമെന്ന് ഭയന്ന് ജാതി തോട്ടത്തിൽ ഒളിച്ചു; തൃശൂരിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെയും കണ്ടെത്തി

പുകവലിക്കുന്നത് അധ്യാപകൻ കണ്ടെത്തിയെന്നും വീട്ടിൽ പറയുമോ എന്ന് പേടിച്ചാണ് ഒളിച്ചതുമെന്നുമാണ് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞത്.

തുമ്പി ഏബ്രഹാം

വെള്ളി, 8 നവം‌ബര്‍ 2019 (09:53 IST)
ചാലക്കുടി മേലൂരിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ജാതി തോട്ടത്തിൽ ഒളിച്ചിരിക്കുന്ന നിലയിൽ നാട്ടുകാരാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. പുകവലിക്കുന്നത് അധ്യാപകൻ കണ്ടെത്തിയെന്നും വീട്ടിൽ പറയുമോ എന്ന് പേടിച്ചാണ് ഒളിച്ചതുമെന്നുമാണ് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞത്. 
 
സ്കൂൾ വിട്ട് ഒരുമിച്ച് ഇറങ്ങിയ കുട്ടികൾ ജാതിത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നാല് ആൺകുട്ടികളെ കാണാതാകുന്നത്. കുട്ടികളെ ഒരുമിച്ച് കാണാതായത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബുൾബുൾ ചുഴലിക്കാറ്റും തീരത്തേക്ക്: അതിതീവ്ര ചുഴലിയാകും; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്